എഡിജിപി എം.ആര്‍.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഉന്നയിച്ച പരാതിയില്‍ തീര്‍പ്പിന് ഒരു മാസം കാത്തിരിക്കാന്‍ പി.വി.അന്‍വര്‍. സിപിഎം സംസ്ഥാന സമ്മേളനം വരെ വിമര്‍ശങ്ങള്‍ സജീവമാക്കുകയാണ് അന്‍വറിന്‍റെ ലക്ഷ്യം. പൊലീസിനും ശശിക്കുമെതിരായ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉന്നതരുടെ മൗനസമ്മതമുണ്ട്. പി.ശശിക്കെതിരെ സംഘടനാനടപടിക്ക് സിപിഎമ്മില്‍ ഒരുവിഭാഗം കരുനീക്കം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയും അന്‍വറും തമ്മില്‍ നടന്നത് സൗഹാര്‍പരമായ ചര്‍ച്ചയെന്നാണ് വിവരം. പി.വി.അൻവർ ഇന്ന് പാർട്ടിക്കും പരാതി നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി അറിയിക്കുക. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് കൂടിക്കാഴ്ച. അതേസമയം, എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം ഇതുവരെ തുടങ്ങിയില്ല.