binoy-pinarayi

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം. മുഖ്യമന്തിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനാണ് ബിനോയ് വിശ്വത്തിന്റെ മറുപടി. 2019ല്‍ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിന്നെ  പിണറായിയുടെ പുറകെ നടന്നിട്ടുണ്ട്. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ല. തോറ്റെങ്കില്‍ അത് ഒരാളുടെ മാത്രം കുറ്റമല്ലെന്ന് ചര്‍ച്ചകള്‍ക്ക് ബിനോയ് വിശ്വത്തിന്‍റെ മറുപടി.

 

അതേസമയം എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്ഫും തെരുവില്‍ പരസ്പരം പോരടിക്കേണ്ടെന്നും തെറ്റുകള്‍ കണ്ടാല്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ENGLISH SUMMARY:

There is no point in blaming only one person for the election defeat, says Binoy Viswam while responding to the criticism against Pinarayi Vijayan