പത്തനംതിട്ട കൊടുമണിലെ ഓടയുടെ അലൈന്‍മെന്‍റ് തന്‍റെ ഭര്‍ത്താവിന് വേണ്ടി മാറ്റിയെന്ന ആരോപണങ്ങള്‍ അപമാനിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. ഭൂമി കയ്യേറിയത് കോണ്‍ഗ്രസ് ഓഫിസിന്‍റെ നിര്‍മാണത്തിനായാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ കെട്ടിടത്തിന്റെ സമീപത്തെ എല്ലാ പുറമ്പോക്കും അളന്ന് തിരിച്ച് കയ്യേറ്റം ഒഴിപ്പിക്കണം എന്നാണ് നിലപാട്. കൊടുമണിലേത് താന്‍ എം.എല്‍.എ ആകുന്നതിന് മുന്‍പ് വാങ്ങിയ വസ്തുവാണെന്നും അവിടെ കെട്ടിടം നിര്‍മിച്ചത് ഭര്‍ത്താവായ ജോര്‍ജ് ജോസഫ് ലോണെടുത്തിട്ടാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.