coroth-health

TOPICS COVERED

കൊച്ചിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ കമ്പനിയിലെ ജീവനക്കാരും ലേബർ കമ്മീഷണറുമായുള്ള ചർച്ച ആരംഭിച്ചു. ജീവനക്കാരെ ഇന്ന് കോറോ ഹെൽത്തിന്‍റെ ഓഫീസിനുള്ളിൽ കയറ്റിയില്ല. ഡി.വൈ.എഫ് .ഐ നേതാക്കളെത്തി ബലമായി വാതിലുകൾ തുറന്ന് ജീവനക്കാരെ ഓഫീസിനുള്ളിൽ കയറ്റി. 

രാവിലെ 9 മണിയോടെ  കോറോ ഹെൽത്ത് കമ്പനി പ്രവർത്തിക്കുന്ന പാലാരിവട്ടത്തെത്തിയ ജീവനക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല.പിരിച്ചുവിട്ട ജീവനക്കാരെ അകത്ത് കയറ്റുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞത്. ഓഫീസിനുള്ളിൽ കയറ്റാതെ പിരിഞ്ഞു പോകില്ലെന്ന് ജീവനക്കാരും നിലപാടടുത്തു. DYFI നേതാക്കെളെത്തി ബലമായി വാതിൽ തുറന്ന് ജീവനക്കാരെ അകത്ത് കയറ്റി. ചർച്ചയിൽ തീരുമാനമാകാതെ ഓഫീസിൽ നിന്നും അടങ്ങില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ലേബർ കമ്മീഷൻ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ കോറോ കമ്പനിയുടെ ലീഗൽ അഡ്വൈസർ പങ്കെടുക്കുന്നുണ്ട്.

Kochi Company Faces Mass Layoff Protests:

Kochi layoffs at Corro Health have led to a labor dispute, with employees and the Labor Commissioner beginning discussions. DYFI leaders intervened by forcing entry into the Corro Health office for the affected employees