സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് മേധാവിയായും എസ്.ശ്രീജിത്തിനെ ജയിൽ മേധാവിയായും നിയമിച്ചു. എച്ച്.വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി. തിരുവനന്തപുരം കമ്മിഷണറായി അരുള്‍ ബി. കൃഷ്ണയെയും പൊലീസ് ആസ്ഥാനത്ത് ഐ.ജിയായി ഹര്‍ഷിത അട്ടല്ലൂരിയെയും ഇന്റലിജന്‍സ് ഐ.ജിയായി ആര്‍. നിശാന്തിനിയും നിയമിച്ചു.
ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ബറ്റാലിയന്‍ എഡിജിപി. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയാകും. ടി.നാരായണൻ കണ്ണൂർ റേഞ്ച് ഡി ഐ ജി, കെ കാർത്തിക് തൃശൂർ റേഞ്ച് ഡി ഐ ജി, എ.പി ഷൗക്കത്തലി കോഴിക്കോട് കമ്മീഷണർ.
ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റം. മെറിൻ ജോസഫ് - കോഴിക്കോട് റൂറൽ, പ്രശാന്തൻ കാണി - തിരുവനന്തപുരം റൂറൽ, സാബു മാത്യു - കോട്ടയം, ഷാജി സുഗുണൻ കൊല്ലം റൂറൽ, ടി.കെ.വിഷ്ണു പ്രദീപ് ആലപ്പുഴ, എ.അബ്ദുൾ റഷീദ് പാലക്കാട്, എസ്.ദേവ മനോഹർ വയനാട്, നിധിൻ രാജ് കാസർകോട്, വിജയ ഭരത് റെഡ് കണ്ണൂർ കമ്മീഷണർ, മുഹമ്മദ് നദിമുദീൻ തൃശൂർ റൂറൽ, ഉമേഷ് ഗോയൽ കണ്ണൂർ റൂറൽ, എ.നസീം ഇടുക്കി