Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh

സി.എം.ആർ.എൽ - എക്സാലോജിക് (CMRL - Exalogic) സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമൻസ് അയയ്ക്കും.   വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശമെന്നാണ് സൂചന. 

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്പനിയിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനങ്ങൾക്കായി വൻതുക കൈപ്പറ്റി എന്നതായിരുന്നു പ്രധാന ആരോപണം. ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ (ITSC) കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഇ.ഡി ഈ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസിൽ മുൻപ് സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും ഐ.ടി കമ്പനി അധികൃതരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണയുടെ വീട് ഉള്‍പ്പടെ 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടന്നിരുന്നു.  ഇപ്പോൾ എക്സാലോജിക് ഉടമയായ വീണയെ നേരിട്ട് ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി സമൻസ് അയയ്ക്കുന്നത്.

ENGLISH SUMMARY:

Veena Vijayan has received an ED summons in the CMRL - Exalogic financial transaction case. This summons is to appear for questioning at the ED office in Kochi on Friday, following allegations of receiving large sums for unrendered services.