ഒറ്റ സ്റ്റേജ് പരിപാടിയോടെ തന്റെ ഈ ഇലക്ഷന്‍ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് കരുതിയിരുന്നതെന്നും, എന്നാല്‍ അപ്പോഴാണ് മെസിയുടെ കാര്യം പറഞ്ഞ തന്‍റെ ഒരു പ്രസംഗം വൈറലായിപ്പോയതെന്നും നടന്‍ സലിംകുമാര്‍. യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മെസിയുടെ കാര്യം പറഞ്ഞ പ്രസംഗത്തിന് ശേഷം എവിടെ കണ്ടാലും സഖാക്കള്‍ എന്നെയും മോനെയും തെറി വിളിക്കുകയാണ്. എന്‍റെ സിനിമ ഇനി കാണില്ല, എന്‍റെ തമാശ കണ്ടാല്‍ ചിരിക്കരുത് എന്നൊക്കെയാണ് അവര്‍ പറയുന്നത്. എനിക്ക് കുരുപൊട്ടിയ സഖാക്കളോട് മായാവിയിലെ ഡയലോഗാണ് പറയാനുള്ളത്, 'ഇതൊക്കെയെന്ത്, പോടാ...'
'എന്‍റെ പേരില്‍ കേസ് എടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ മാനസിക വൈകല്യമുള്ളവരെ കളിയാക്കിയെന്ന് പറഞ്ഞാണ് കേസ്. ഞാനാരെയും കളിയാക്കിയിട്ടില്ല. കാരണം ഊളമ്പാറ എന്ന് ഒരു ആശുപത്രിയില്ല.
ഒരു പയ്യന്‍ അമേരിക്കയില്‍ നിന്ന് വന്നിട്ട്, അമേരിക്കയേക്കാള്‍ നല്ല സ്ഥലമാണ് കേരളമെന്ന് പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവനെ ഊളമ്പാറയില്‍ കൊണ്ട് പോയിക്കാണുമെന്നാണ് ഞാന്‍ പറഞ്ഞത്. ഊളമ്പാറ എന്ന് ഒരു ആശുപത്രിയുമില്ല, അങ്ങനെ ഒരു പയ്യനുമില്ല'. –സലീം കുമാര്‍ വ്യക്തമാക്കി.