മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ റിലീസ് ഇന്ന്. സർക്കാരിലെ പബ്ലിക് റിലേഷൻസ് വിഭാഗവുമായി കരാർ ഉണ്ടാക്കിയിട്ടുള്ള ടെലിവിഷൻ ചാനലുകളിലാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. വൈകിട്ട് 6 മുതൽ വിവിധ ചാനലുകൾ അഭിമുഖം കാണിക്കും. ഒരു മണിക്കൂർ നീളമുള്ള അഭിമുഖത്തിന്റെ പേര് ഇരുവർ എന്നാണ് . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ ഇന്‍റര്‍വ്യൂ ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് കേരളത്തിലെ ഒരു മുഖ്യമന്ത്രിയെ പ്രമുഖ ചലച്ചിത്രതാരം ഇന്‍റര്‍വ്യൂ ചെയ്യുന്നത്. കഴിഞ്ഞദിവസം ടീസർ പുറത്തുവന്നതിന് പിന്നാലെ അഭിമുഖത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടരുകയാണ്.