TOPICS COVERED

ടൗണിലെ മാലിന്യം നിർമ്മാർജനം ചെയ്യാനുള്ള പദ്ധതി വഴി ലക്ഷങ്ങൾ ലാഭം നേടുകയാണ് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത്. മാലിന്യം ജൈവവളമായി മാറ്റിയാണ് മികച്ച ലാഭം കൊയ്യുന്നത്. വർഷങ്ങളായുള്ള മാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണാൻ 2008 ലാണ് പഞ്ചായത്ത്‌ പദ്ധതി തുടങ്ങിയത്. 30 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഭൂമിയിൽ മാലിന്യം നിക്ഷേപിച്ചായിരുന്നു തുടക്കം. പിന്നിട് ജൈവവളം ഉത്പാദിപ്പിച്ച് തുടങ്ങി. ഇതിലുടെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെയാണ് വരുമാനം.

ഹരിതകർമ സേനയുൾപ്പടെ 60 കുടുംബങ്ങൾക്ക് സ്ഥിരം തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു. ഈ വർഷം മുതൽ ഉത്പാദിപ്പിക്കുന്ന വളത്തിന്റെ അളവ് കൂട്ടാനാണ് തീരുമാനം. ഇതിലൂടെ കൂടുതൽ കുടുംബങ്ങൾക്ക് ജോലി നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Nedumkandam panchayat is generating significant profits by transforming waste into organic fertilizer. This initiative not only resolves the long-standing waste crisis but also provides employment opportunities and substantial revenue for the local body.