hill-highway

TOPICS COVERED

കിഫ്ബിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ നടത്തിയ ഹിൽ ഹൈവേ റണ്ണിൽ ആയിരങ്ങൾ അണിനിരന്നു. ബോളിവുഡ് നടനും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഓട്ടം നയിച്ചു. നിർമ്മാണം പൂർത്തീകരിച്ച മലയോര ഹൈവേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഓട്ടം സംഘടിപ്പിച്ചത്. 

മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം കട്ടപ്പന റോഡിൻറെ നിർമ്മാണ പൂർത്തികരണത്തിന്റെ പ്രചരണാർത്ഥമാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് രാവിലെ ഏഴുമണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. മിലിന്ദ് സോമനൊപ്പം വനിതാ ബൈക്ക് റൈഡര്‍മാര്‍, സ്‌കേറ്റിംഗ് ടീമുകള്‍, സൈക്ലിംഗ്, ബുള്ളറ്റ് റൈഡര്‍മാര്‍ ഉൾപ്പെടെ ഓട്ടത്തിന്റെ ഭാഗമായി. ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ കൊണ്ട് മിലിന്ദ് സോമനും സംഘവും ഓടി തീർത്തു

കുട്ടിക്കാനം മുതൽ കട്ടപ്പന വരെ 40 കിലോമീറ്ററാണ് മലയോര ഹൈവേ. കിഫ്ബിയിൽ നിന്നും 2017 ൽ 203.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനു പിന്നാലെയാണ് നിർമാണം തുടങ്ങിയത്. കട്ടപ്പനയിൽ നടന്ന പൊതു സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു.

ENGLISH SUMMARY:

The Hill Highway Run in Idukki saw massive participation, led by Bollywood actor and long-distance runner Milind Soman. This event celebrated the inauguration of the completed hillside highway, promoting the newly finished Kuttippuram to Kattappana road.