irundakalam-webiste-cpm

യുഡിഎഫ് ഭരണകാലത്ത് വീഴ്ചകള്‍ ചിത്രീകരിക്കുന്ന വെബ്സൈറ്റുമായി സിപിഎം. ഇരുണ്ട കാലം എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റില്‍ യുഡിഎഫ് ഭരണസമയത്തെ വിവാദ വാര്‍ത്തകളാണ് ഉള്‍കൊള്ളിച്ചിട്ടുള്ളത്. മകനേ തിരിച്ചുവരല്ലേ എന്ന് പേരില്‍ വിവിധ വിവാദ വിഷയങ്ങളും വെബ്സൈറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. https://irundakalam.com എന്നതാണ് വെബ്‍ൈസെറ്റ് അഡ്രസ്.

'ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് ഹോം പേജില്‍ നല്‍കിയിരിക്കുന്നത്. യുഡിഎഫ് ഭരണ കാലത്തെ ഓരോ വിവാദങ്ങളും ഓരോ പോസ്റ്റാക്കിയാണ് മകനെ മടങ്ങി വരൂ എന്ന തലക്കെട്ടില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. ഗെയില്‍ പദ്ധതി, ലീഗിന്‍റെ അ‍ഞ്ചാം മന്ത്രി, ബാര്‍ കോഴ, ദേശിയപാത വികസനം, വി.എസ് ശിവകുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദനം, പവര്‍കട്ട് അടക്കമുള്ള സംഭവങ്ങളുടെ വിഡിയോകളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

CPM has launched a website called 'Irudakalam' to highlight the failures during the UDF's rule. This website compiles controversial news and incidents from the UDF's tenure, aiming to remind voters of what they deem a dark period.