nattusoothram-omallur

TOPICS COVERED

പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരിക്കലും വരില്ലെന്ന് കരുതിയിടത്ത് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി വഴിവെട്ടി ഓമല്ലൂര്‍ പഞ്ചായത്ത്. 50 വര്‍ഷത്തിലധികമായി വഴിയില്ലാതെ ജീവിക്കുന്ന പതിനഞ്ചു കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് വഴി വെട്ടിത്തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതിയാണ് പദ്ധതിയൊരുക്കിയത്.

പതിനഞ്ച് അടിയോളം ഉയരമുള്ള പാറകള്‍. ഇതിനിടയിലൂടെ വേണം വഴി വെട്ടാന്‍. ഓമല്ലൂര്‍ പഞ്ചായത്ത് ഇത് തൊഴിലുറപ്പ്  പദ്ധതിയില്‍പ്പെടുത്തി. പാറപൊട്ടിക്കാനും, കല്ലടുക്കാനും മൂന്ന് വിദഗ്ധതൊഴിലാളികളെ വിളിച്ചു. ഇതേ പാറപൊട്ടിച്ച് അതുകൊണ്ടു തന്നെ വശങ്ങള്‍ കെട്ടി. വലിയ പാറകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ ചുമന്നിറക്കി. ഈ വഴിയുടെ ഗുണം കിട്ടുന്നവരും കിട്ടാത്തവരും ആവേശത്തോടെ പണിയെടുത്തു.

തിരഞ്ഞെടുപ്പ് അടുത്തതോടെ പണി നിര്‍ത്തിവച്ചു. പുതിയ ഭരണസമിതി തീരുമാനമെടുത്ത് തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചാലേ പണി പൂര്‍ത്തിയാക്കാനാകൂ. സ്ഥലമുടമകള്‍ പലരും സൗജന്യമായി വഴിക്കായി സ്ഥലം കൊടുത്തിരുന്നു.ചിലര്‍ പാറപൊട്ടിക്കാനടക്കമുള്ള പണവും നല്‍കി.കഴിഞ്ഞ കോണ്‍ഗ്രസ് ഭരണ സമിതിയാണ് പണി തുടങ്ങിയത്.നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത് . പദ്ധതി വിശദമായി പരിശോധിക്കും എന്നാണ് പുതിയ പഞ്ചായത്ത് പ്രസിഡന്‍റ് ആതിര പറയുന്നത്.

ENGLISH SUMMARY:

Omanalloor Panchayat has initiated a significant road project through the MGNREGA scheme, breaking through rocky terrain to provide access for 15 families who have lived without a proper path for over 50 years. This initiative, started by the previous council, involves expert labor for rock blasting and construction, with ongoing work dependent on the new council's approval.