മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വെള്ളി മെഡല്‍ നേടിയ മെൽവിൻ വർഗീസിന് സ്വീകരണം. തെലങ്കാനയിൽ വച്ച് ഈമാസം 7, 8 തീയതികളിൽ നടന്ന ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിലാണ് മെല്‍വിന്‍ വെള്ളി നേടിയത്. 65 കിലോഗ്രാം വിഭാഗത്തിലായിരുന്നു നേട്ടം. മെല്‍വിന്റെ ആദ്യ ദേശീയ മല്‍സരമായിരുന്നു ഇത്. എറണാകുളം ജില്ലാ ബോഡിബിൽഡേഴ്സ് അസോസിയേഷൻ മെല്‍വിന് സ്വീകരണം നല്‍കി. പ്രസിഡന്റ് ആര്‍.കെ. സൂരജും സെക്രട്ടറി അഭിൽ ജോൺ മാനുവലും ചേര്‍ന്ന് വെള്ളിമെഡല്‍ ജേതാവിനെ സ്വീകരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോച്ച് ജോബി വർഗീസിന്റെ കീഴിലാണ് മെൽവിന്റെ പരിശീലനം.
ENGLISH SUMMARY:
Melvin Varghese, a Kerala bodybuilder, has won a silver medal at the Junior Mr India competition held in Telangana. He secured this achievement in the 65kg category, marking his first national competition, and was subsequently honored by the Ernakulam District Bodybuilders Association.