kiifb-hospital

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. 617 കോടി ചെലവില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. രണ്ടരവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ചേവായൂരിലെ ത്വക്കരോഗ ആശുപത്രിയുടെ ഇരുപത് ഏക്കറ്‍ സ്ഥലത്ത് രാജ്യത്തെ ആദ്യത്തെ അവയമാറ്റ ആശുപത്രി ഒരുങ്ങുന്നത്. എല്ലാതരം അവയമാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ചികിത്സാ സൗക്യങ്ങളോടെ ആരോഗ്യവകുപ്പിന് കീഴില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കുന്നത്. 617 കോടിരൂപ കിഫ്ബി  വഴി വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആരോഗ്യമേഖലയ്ക്കാകെ കേരളം സമ്മാനിക്കുന്ന മാതൃകപദ്ധതിക്കാണ് തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേവലം ആശുപത്രിക്ക് അപ്പുറത്തേക്ക്‌ ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഗവേഷണത്തിനും പരിശീലത്തിനുമുള്ള കേന്ദ്രമായി ഇത് മാറും. 14 സെപ്ഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളും ഡിവിഷനുകളും ഉണ്ടാകും. 31 അക്കാദമിക് കോഴ്സുകളും ഭാവിയില്‍ തുടങ്ങും. രണ്ട് ഘട്ടങ്ങളായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവ‍ൃത്തികള്‍ക്കായി 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ 99 കോടി രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നീക്കി വെച്ചിട്ടുണ്ട് 

ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഐ.സി.യു ,എച്ച്.ഡി.യു,10 ഓപറേഷന്‍ തീയറ്റര്‍ ഡയാലിസിസ് സെന്‍റര്‍ ഉള്‍പ്പെടെ 350 കിടക്കകള്‍ സജ്ജമാകും. പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ 500 കിടക്കകളുള്ള ആശുപത്രിയായി വികസിക്കും. വര്‍ഷം തോറും 1100 കോര്‍ണിയ ട്രാന്‍സ്പ്ലാന്‍റുകള്‍ ,520 വൃക്ക ,320 കരള്‍,50 ഹൃദയം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി  2440 അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്ന രീതിയിലേക്ക് ആശുപത്രിയെ എത്തിക്കുകയാണ് ലക്ഷ്യം.

617 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയാണ് എട്ടുനിലകളുള്ള ആശുപത്രിയുടെ നിര്‍മ്മാണം. ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രിയുടെ ഇരുപത് ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ത്വക്ക് രോഗ വിഭാഗം ആശുപത്രിയുടെ കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കും രണ്ടരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം 

ENGLISH SUMMARY:

Kerala's First Organ Transplant Hospital is being established in Kozhikode's Chevayoor, with Chief Minister Pinarayi Vijayan laying the foundation stone. This state-of-the-art facility, built at a cost of ₹617 crore under the KIIFB scheme, aims to be a hub for all types of organ transplant surgeries and research. The hospital is expected to be completed in two and a half years, significantly boosting the healthcare sector in the region and across India.