കോഴിക്കോട് കൊടിയത്തൂരിൽ റോഡിലേക്ക് ഓടിയ മൂന്നുവയസ്സുകാരി ബസിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്. കോഴിക്കോട്- കൊടിയത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ ഷിനോജിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് കുട്ടി രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച 11 മണിക്ക് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വച്ചായിരുന്നു അദ്ഭുതകരമായ രക്ഷപ്പെടല്‍.
പിതാവ് ഓട്ടോറിക്ഷയക്ക് പൈസ നൽകുമ്പോൾ കുട്ടി റോഡിന്റെ മറുഭാഗത്ത് നിൽക്കുകയായിരുന്ന അമ്മയുടെ അരികിലേക്ക് ഓടുകയായിരുന്നു. സ്വകാര്യ ബസ് വെട്ടിച്ചുനിർത്തിയത് കൊണ്ട് മാത്രം കുട്ടി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച 11 മണിക്ക് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. കോഴിക്കോട്– കൊടിയത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവറായ ഷിനോജായിരുന്നു സമയത്ത് ബസ് ഓടിച്ചിരുന്നത്. നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്നും ഇറങ്ങിയോടിയ കുട്ടിയെ കണ്ട് പെട്ടെന്ന് വലത്തോട്ട് ബസ് വെട്ടിക്കുകയായിരുന്നുവെന്നും ഷിനോജ് പറഞ്ഞു.
ഓട്ടോയുടെ അരികില്‍ നിന്നും ഓടിയതിനാല്‍ കുട്ടിയെ കണ്ടിരുന്നില്ലെന്നും സനോജ് പറഞ്ഞു. വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കണ്ടത്. അപ്പോൾ ബസിന്‍റെ അടുത്തെത്തി. അതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി എന്നിങ്ങനെയായിയരുന്നു ഷിനോജിന്‍റെ വാക്കുകള്‍. ബംഗാളില്‍ നിന്നും കേരളത്തില്‍ ജോലിക്കായെത്തിയ ദമ്പതികളുടെ മകളാണ് രക്ഷപ്പെട്ടത്.