പാലക്കാട് പുതുശ്ശേരിയിൽ കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു.
ENGLISH SUMMARY:
Palakkad news focuses on the arrest of an RSS worker for attacking a carol group in Puthussery. The accused, Ashwin Raj, was arrested by Kasaba police and faces charges of attempted murder.