pariyaram-death

TOPICS COVERED

പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ  രാവിലെ ഒൻപത് മണിയോടെയാണ് തൂങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സന്തോഷ് ആണ് ഭര്‍ത്താവ്. മകന്‍ യദുനന്ദന്‍. 

ENGLISH SUMMARY:

A 46-year-old woman was found dead in the bathroom of Pariyaram Medical College Hospital. She was admitted after overdosing on pills.