elderly-man-death-manjeshwaram-subbanna-bhat-details

മഞ്ചേശ്വരം സ്വദേശിയായ 86 വയസ്സുള്ള സുബ്ബണ്ണ ഭട്ട് വെടിവെച്ച് മരിച്ചു. അസുഖങ്ങൾ കാരണം മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.