rape-attempt

TOPICS COVERED

ആലുവയിൽ ലഹരിക്കടിമയായ മകൻ അമ്മയെ ബലാത്സംഗം ചെയ്തു. പീഡനം തുടർന്നതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 30കാരനായ മകനെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മകൻ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നാണ് അമ്മ പരാതി നൽകിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്ത മകനെ റിമാൻഡ് ചെയ്തു.

പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ മധ്യവയസ്കയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണ ഘട്ടത്തിൽ എന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Aluva rape case: A shocking incident occurred in Aluva where a son allegedly raped his mother, leading to his arrest after the mother filed a police complaint due to continuous abuse.