ചികില്‍സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. നേരത്തെ നടത്തിയിരുന്ന ചികിൽസയുടെ തുടർച്ചയ്ക്കായുള്ള യാത്രയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ വിശദീകരണം. പത്ത് ദിവസത്തെ ചികിൽസയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
യുഎസിലെ പ്രശസ്തമായ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി നേരത്തെ ചികില്‍സ തേടിയിരുന്നത്. ഇത്തവണയും പരിശോധനക്കും തുടര്‍ചികില്‍സയ്ക്കുമായാണ് യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നത്.
ENGLISH SUMMARY:
Kerala Chief Minister Pinarayi Vijayan departed for the United States early morning from Thiruvananthapuram for a 10-day follow-up medical treatment. His office confirmed the trip, stating no other minister has been assigned to oversee state administration during his absence