accident-alp
  • ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായെടുത്ത കുഴികളിൽ വീണ് യുവാവ് മരിച്ചു
  • മറ്റൊരു യുവാവിന് ഗുരുതര പരുക്ക്
  • രണ്ട് അപകടങ്ങളും ഒരു മണിക്കുറിനിടെ

കായംകുളത്ത് ദേശീയ പാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. കുഴിയില്‍ വീണ് നൂറനാട് സ്വദേശിയായ ആരോമല്‍ മരിച്ചു. 23 വയസായിരുന്നു. മറ്റൊരു കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ ഒരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്.

റോഡിലെ വ്യത്യസ്ത കുഴികളില്‍ വീണായിരുന്നു അപകടങ്ങള്‍. കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് ആരോമലിന് ജീവന്‍ നഷ്ടമായത്. നൂറനാട്ടെ വീട്ടിലേക്ക് പോകും വഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് രണ്ടാമത്തെ അപകടമുണ്ടായത്. കായംകുളം സ്വദേശിയായ നബീഷയെന്ന യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്. കുഴികളുടെ പരിസരത്ത് കനത്ത ഇരുട്ടായതിനാല്‍ കുഴികള്‍ കാണാന്‍ സാധിക്കാത്തതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണം.

ENGLISH SUMMARY:

A 23-year-old man, Aromal, from Nooranad, died after falling into a pothole on the national highway in Kayamkulam. Another young man sustained serious injuries in a separate but similar accident involving a different pothole within an hour. Both incidents occurred minutes apart. Locals are complaining about the lack of warning signs around these dangerous potholes. Aromal's death occurred at the KPAC Junction when he fell into a service road pothole filled with concrete slabs and water while on his way home. Preliminary findings suggest a head injury from hitting the concrete caused his death. The injured youth has been admitted to Vandanam Medical College.