Image Credit ; Facebook

Image Credit ; Facebook

കള്ളടിച്ച് മൂത്ത് പഴുത്ത്, സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണെന്ന് നടന്‍ വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

ഇത് ദുരന്തമാണ്, മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും, സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നതെന്ന് വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്? – വിനായകന്‍ കുറിച്ചു. 

ഈ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളില്‍ നടന്‍ സലിം കുമാറിനെ ഉന്നമിട്ടാണ് വിനായകന്‍റെ ഈ വാക്കുകളെന്നാണ് പറയുന്നത്. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കു ശേഷം തിരികെ പോകവെ കാൽ വഴുതി വീണിരുന്നു. പെട്ടെന്നു തന്നെ ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ പിടിച്ചുയർത്തി. പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരുന്നു സംഭവം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സലിം കുമാറിനെ അപമാനിച്ചുകൊണ്ടുള്ള വിനായകന്‍റെ എഫ്ബി പോസ്റ്റെന്നാണ് കമന്‍റുകള്‍.  

ENGLISH SUMMARY:

Vinayakan new fb post about drugs