സുഗതന്‍.
ആലുവയില്‍ മൂന്നുവയസുകാരയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് അമ്മാവന്‍ സുഗതന്‍. ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനവും മര്‍ദനവും നേരിട്ടതായി സന്ധ്യ അമ്മയോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊല്ലാന്‍ സന്ധ്യയ്ക്ക് ശക്തമായ കാരണമുണ്ടാകുമെന്നും അത് പൊലീസ് കണ്ടെത്തണമെന്നും അമ്മാവന്‍ പുറഞ്ഞു. ആരോടും അടുപ്പമില്ലാത്ത പ്രകൃതമാണ് സന്ധ്യയുടേതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടിയില്‍ പുഴയില്‍നിന്ന് എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം വെള്ളത്തില്‍ തടിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു.
ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബന്ധുക്കളോടും പൊലീസിനോടും അമ്മ കുറ്റസമ്മതം നടത്തിയിരുന്നു. കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടിലെ പീഡനമാണോ എന്നും അന്വേഷിക്കും.