Pic

TOPICS COVERED

ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി.ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി.രാധാകൃഷ്ണന്റെയും പി.സി.ഷൈജയുടെയും മകനാണ്. ആദിഷ് ആണ് സഹോദരന്‍. 

ENGLISH SUMMARY:

A student who was undergoing treatment after a solar panel fell on him during a bike journey has passed away. The deceased is P.C. Adithyan (19) from Keezhara, Kannapuram. He was a second-year student at Morazha Stems College.