wayanad-river-tragedy-two-children-drown

​വയനാട് വാളാടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. വാഴപ്ലാംകുടി അജിൻ, കളപുരക്കൽ ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലിക്കാട്ട്കടവ് ചെക്ഡാമിനോട്‌ ചേർന്നാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും കയത്തിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാരും വാളാട് റസ്ക്യൂ ടീമും സ്ഥലത്തെത്തി ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജിൻകല്ലോടി സെൻ്റ് ജോസഫ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പിതാവ് ബിനു.പത്ത് മാസം മുമ്പ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ENGLISH SUMMARY:

Two children drowned while bathing in the Valad river in Wayanad. The deceased, Ajin (15) and Kristy (13), were relatives and students of St. Joseph's High School, Kallodi. Out of the five children who entered the river, three were rescued by locals, but Ajin and Kristy were swept away by the strong current.