തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിച്ചു. ടോള്‍ പിരിവ് റദ്ദാക്കിയ നടപടി കലക്ടര്‍ പിന്‍വലിച്ചു. നിര്‍മാണമേഖലയില്‍ ഗതാഗത ക്രമീകരണത്തിന് നടപടിയെടുക്കുമെന്ന് NHAI അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് ടോള്‍ പിരിവ് പുനഃസ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് കലക്ടര്‍ അര്ജുന് പാണ്ഡ്യന് ടോള്‍ നിര്‍ത്താന്‍ ഉത്തരവിട്ടത്
അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പോലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടോള്‍ പിരിവ് നിര്‍ത്തിയത്.