ramachandran-kochi-tribute-funeral

പഹല്‍ഗാം ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ട  കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന് നാടിന്റെ  അന്ത്യാഞ്ജലി.  ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ ആദരമര്‍പിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, മന്ത്രി പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,  ഹൈബി ഈഡന്‍ എംപി  തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പിച്ചു.  മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശാന്തികവാടത്തില്‍  നടക്കും.

ENGLISH SUMMARY:

Hundreds gathered at Changampuzha Park to pay their respects to N. Ramachandran, a native of Edappally, Kochi, who was killed in the recent terror attack at Pahalgam. Dignitaries including Kerala Governor Arif Mohammad Khan, Goa Governor P.S. Sreedharan Pillai, Minister P. Rajeev, and others paid homage. The funeral will be held at Edappally Shanthi Kavadam at noon.