case-sheet

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണിക്ക് പുതിയ കേസ് ഷീറ്റ് ലഭിച്ചു. മഞ്ഞപിത്തത്തെ തുടർന്ന് ചികിത്സ തേടിയ കൊയിലാണ്ടി സ്വദേശി മണിയുടെ കേസ് ഷീറ്റാണ് ആശുപത്രി അധികൃതർ നൽകിയത്. മണിയുടെ കേസ് ഷീറ്റ് നഷ്ടപ്പെട്ട വാർത്ത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ ഇടപെടൽ. മനോരമ ന്യൂസ് ഇംപാക്ട്.

40 ദിവസമായി മണിയും മിനിയും ഇങ്ങനെ ആശുപത്രിയിൽ തുടരുന്നു.ജീവിതത്തിലേക്കുള്ള മടക്കം കാത്ത്. ഇന്നലെ മെഡിക്കൽ കോളജിന്‍റെ കവാടത്ത് വച്ച് മിനി പറഞ്ഞ സങ്കട കഥകൾ മാറുന്നു. കേസ് ഷീറ്റ് കിട്ടി.എന്നാലും ആശുപത്രി വിടാൻ 2 നാൾ കൂടി എടുക്കും. സങ്കടം തളം കെട്ടിയിരുന്ന മിനിയുടെ  കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജിന് മാത്രമല്ല, ഇൻഷുറൻസ് തുക ലഭിക്കമെങ്കിലും കേസ് ഷീറ്റ് വേണമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാം വാർഡിൻ്റെ തറ മൂലയിൽ ഇരുന്നു രണ്ടു മനുഷ്യർ ജീവിതത്തിലേക്ക് അങ്ങനെ മടങ്ങുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണിക്ക് പുതിയ  കേസ് ഷീറ്റ് ലഭിച്ചു മഞ്ഞപിത്തത്തെ തുടർന്ന് ചികിത്സ തേടിയ മണിയുടെ കേസ് ഷീറ്റാണ് ആശുപത്രി അധികൃതർ നൽകിയത് മണിയുടെ കേസ് ഷീറ്റ് നഷ്ടപെട്ട വാർത്ത  മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്

ENGLISH SUMMARY:

Mani, a jaundice patient from Koyilandy undergoing treatment at Kozhikode Medical College, has received a new case sheet from the hospital authorities. The move comes after concerns were raised regarding the missing case details during his treatment.