അപൂര്‍വ രോഗം ബാധിച്ച യുവാവിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ നെട്ടോട്ടത്തിലാണ് നാട്. പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രദീപിനാണ് വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗം കാരണം കരള്‍ പ്രവര്‍ത്തനരഹിതമായത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥിലാണ് പ്രദീപ്. വില്‍സണ്‍ ഡിസീസ് എന്ന രോഗമാണ് കരളിനെ ബാധിച്ചത്.അടിയന്തരമായി മാറ്റിവയ്ക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.നിര്‍ധന കുടുംബമാണ്. 60 ലക്ഷത്തിനടുത്ത് ചെലവു വരും എന്നാണ് നിലവിലെ വിലയിരുത്തല്‍. ഇപ്പോള്‍ത്തന്നെ ചികില്‍സയ്ക്കും മരുന്നിനുമായി ബുദ്ധിമുട്ടിലാണ്. പ്രദീപിന് ഭാര്യയും രണ്ട് മക്കളുമുണ്ട്
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഉണ്ടായിരുന്ന പ്രദീപിന്‍റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്‍റെ ആശ്രയം.രോഗം ബാധിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി.പ്രദീപിന്‍റെ ചികില്‍സയ്ക്കായി സഹായ ഫണ്ട് രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്.ദുരിതം കണ്ട് മനസറിഞ്ഞ് നാട് കൈത്താങ്ങാവും എന്നാണ് പ്രദീപിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ
Pradeep G Kurup
AC NO: 60459115729
Bank of Maharashtra
Branch : Adoor
IFSC : MAHB0002368
GPAY No. 9447086667