pinarayi-vijayan

മുനമ്പത്തുകാരെ ബി.ജെ.പി പറഞ്ഞുപറ്റിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. കുളംകലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടന്നത്. കേന്ദ്ര നിയമഭേദഗതി മുനമ്പത്തിന് പരിഹാരം എന്ന വാദം പൊളിഞ്ഞു. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചാണ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അറിയാതെ സത്യംപറഞ്ഞുപോയി. ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. മുസ്ലീം ലീഗ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ലീഗിന്റേത് വ്യത്യസ്ത നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan says BJP has cheated munambam people