councillor

TOPICS COVERED

തനിക്ക് കിട്ടിയ വീട് കാൻസർ രോഗിയായ സ്ത്രീയുടെ കുടുംബത്തിന് നൽകിയ വനിതാ കൗൺസിലർക്ക് വീടൊരുങ്ങി. തൃപ്പൂണ്ണിത്തുറയിലെ കൗൺസിലറും ആശാ പ്രവർത്തകയുമായ വള്ളി രവിയാണ് തന്നേക്കാൾ കഷ്ടതയനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങായത്

നല്ലത് ചെയ്താൽ നല്ലത് നടക്കും, തൃപ്പൂണിത്തുറ നഗരസഭയിലെ 11ാം വാർഡ് ബിജെപി കൗൺസിലർ വള്ളി രവിക്ക് പറയാനുള്ളത് ഇതാണ്. മൂന്ന് വർഷം മുൻപാണ് തനിക്ക് ലഭിക്കേണ്ട വീട് നാല് പെൺകുട്ടികൾ അടക്കം ആറ് സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തിന് വിട്ട് നൽകിയത്. ആശാപ്രവർത്തക കൂടിയായ വള്ളിയും കൂലിപ്പണി ചെയ്യുന്ന ഭർത്താവ് രവിയും തങ്ങളുടെ കഷ്ടപ്പാടിന് മുന്നിൽ കണ്ണടച്ചു. ആ കുഞ്ഞുങ്ങളുടെ മുഖമാണ് തന്നെ ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വള്ളി

വള്ളിയെ സഹായിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരും ഒപ്പം നിന്നു. വള്ളിക്കും കുടുംബത്തിനും താമസിക്കാൻ അടച്ചുറപ്പുള്ള വീടൊരുങ്ങി. അവസാനവട്ട മിനുക്കു പണികളും പൂർത്തിയാക്കി ഇന്ന് വീടിന്റെ പാല് കാച്ചൽ ചടങ്ങാണ്. 

ENGLISH SUMMARY:

Valli Ravi, a councillor and ASHA worker from Thrippunithura, gave away her allotted house to a cancer-stricken woman’s family. Recognizing her selfless act, the community came together to build a new house for her, honoring her compassion and humanity.