k-radhakrishnan-01

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിയെ ഇഡി ചോദ്യം ചെയ്യും. കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് സമന്‍സയച്ചു. ഇഡിയുടെ നീക്കം കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ. തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. സമന്‍സ് ലഭിച്ചതായി  പി.എ അറിയിച്ചെന്ന് രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

ENGLISH SUMMARY:

The Enforcement Directorate (ED) has summoned MP K. Radhakrishnan for questioning in connection with the Karuvannur money laundering case. He has been asked to appear at the ED office in Kochi. The summons comes as the ED prepares to file the final charge sheet in the case. The investigation had earlier revealed that the misappropriated funds were transferred to party accounts. During the period of the alleged fraud, Radhakrishnan was serving as the CPM Thrissur district secretary. He confirmed to Manorama News that his PA had received the summons.