pinarayi-vijayan

സിനിമയും സീരിയലുകളും കുട്ടികളില്‍ വലിയ തോതില്‍ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പമുള്ളവനെ തോല്‍പ്പിച്ചാല്‍ മാത്രമെ നിലനില്‍പ്പുള്ളൂ എന്ന സ്ഥിതിയാണ്. ഇത് മാറണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

'ഒരു സിനിമയില്‍ റൗണ്ടി എടാ മാനോ എന്നാണ് കുട്ടികളെ വിളിക്കുന്നത്. ഇത് കണ്ട് കുട്ടികള്‍ ഗുണ്ട സംഘങ്ങളിലേക്ക് പോകുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടുണ്ട്. ഈ സിനിമ ഞാനും കാണാനിടയായി' മുഖ്യമന്ത്രി പറഞ്ഞു, 

'സീരിയലും ചലചിത്രങ്ങളും ചെലത്തുന്ന ദുസ്വാധിനം വളരെ വലുതാണ്. വയലന്‍സ് ആഘോഷിക്കപ്പെുന്നു. ഇത് പരിശോധിക്കണം പരിശോധിക്കേണ്ടത് െസന്‍സര്‍ ബോര്‍ഡാണ് അവരെന്താണ് എന്ന് പരിശോധിക്കുന്നതെന്ന് അറിയില്ല' മുഖ്യമന്ത്രി തുടര്‍ന്നു. 'ഏറ്റവും കൂടുതല്‍ അക്രമവും കൊലപാതകവും നടത്തുന്നയാള്‍ ഹീറോ. എല്ലാവരെയും തല്ലുന്നതാണ് മഹത്വം. ഇങ്ങനെയൊക്കെ മാറുകയാണ് കുട്ടികള്‍. കുട്ടികളുടെ മാനസികാവസ്ഥ ഈ തരത്തിലാകുന്നതിന് പല കാരണങ്ങളുണ്ടെന്നും' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

'നമ്മുടെ ഇളം തലമുറ വല്ലാതെ അസ്വസ്ഥമാണ്. എന്‍റെ വീക്ഷണത്തില്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയെന്ന് വരും. മുതലളിത്തവും ആധുനിക മുതലാളിത്തവും അതിന്‍റെ ഭാഗമായി വന്ന പുതിയ കമ്പോളവും അതിന്‍റെയെല്ലാം ഭാഗമായി ഉയര്‍ന്ന് വന്ന മത്സരാധിഷ്ടിത ജീവിതവും കുട്ടികളെ അസ്വസ്ഥപ്പെടുത്തുന്നു. എല്ലായിടത്തും കടുത്ത മത്സരമാണ്. എന്‍ട്രന്‍സിന് മത്സരം, ഇന്‍റവ്യൂവിന് മത്സരം, തൊഴില്‍ കിട്ടാന്‍ മത്സരം, കിട്ടിയ തൊഴിലില്‍ പിടിച്ച് നില്‍ക്കാന്‍ മത്സരം സഹോദരങ്ങള്‍ തമ്മില്‍ മത്സരം. മത്സരത്തിന്‍റെ അന്തരീക്ഷം കുട്ടിയിലുണ്ടാക്കുന്നത് തോല്‍പ്പിച്ചാലെ ജയിക്കാനാകൂ എന്നാണ്' മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan stated in the assembly that movies and serials have a significant negative impact on children, glorifying violence and competition. Read more about his remarks.