accident-ettithoppu-car-crash-mary-abraham

TOPICS COVERED

ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ്‌ മരിച്ചത്. നാലുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് 100 മീറ്ററിലേറെ താഴ്ചയിലേക്ക് പതിച്ചത്. ഇരട്ടയാർ കാറ്റാടികവല സ്വദേശി മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളുമാണ്‌ മേരി എബ്രഹാമിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്. ഇയാളെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 
ENGLISH SUMMARY:

In a tragic accident in Ettithoppu, Idukki, a car veered off the road and overturned, leading to the death of Mary Abraham from Kattadi Kavala Plamoot. The car lost control during the drive, resulting in injuries to four people, with one in critical condition.