തൃശൂര്‍ ചാലക്കുടി പോട്ടയില്‍ ബൈക്ക് അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പട്ടിമറ്റം സ്വദേശികളായ സുരാജ്, സജീഷ് എന്നിവരാണ് മരിച്ചത്. കുടുംബസംഗമത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ അഞ്ചിനാണ് അപകടം. ചാലക്കുടി മുരിങ്ങൂരില്‍ നിന്ന് കൊടകര ഭാഗത്തേക്കാണ് ഇരുവരും പോയിരുന്നത്. ദേശീയപാതയില്‍ ദിശാക്കുറ്റിയിലും ഡിവൈഡറിലും ഇടിച്ചാണ് അപകടം.
ബൈക്ക് നല്ല വേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ഇരുവരേയും ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പെരുമ്പാവൂര്‍ പട്ടിമറ്റത്തുനിന്നും ഇവര്‍ മുരിങ്ങൂരില്‍വന്നത്. അവിടെനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം.