അതിശക്തമായ കാറ്റും, ഉയർന്ന ചൂടു മാണ് പ്രതിസന്ധി. മലമടക്കുകളിലേക്ക് തീ ആളിക്കത്തുന്നതിനിടയാക്കുന്നു. പ്രാഥമിക വിവരം പ്രകാരം അറുപത് വലിയ എണ്ണപ്പനമരങ്ങളെയും അഞ്ഞൂറിലധികം ചെറിയ തൈകളെയും തീ വിഴുങ്ങി. പഴയ മരങ്ങൾ മുറിച്ചിട്ട ഭാഗത്ത് അടിക്കാടുകളിൽ പടർന്ന തീയാണ് ഏകദേശം പത്തു ഹെക്ടർ സ്ഥലത്തേക്ക് വ്യാപിച്ചത്.
പൊലീസും വനം വകുപ്പും ഓയിൽ പാം ഇന്ത്യ ലിമിറ്റഡും അന്വേഷണം നടത്തുന്നതിനു പുറമേ ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പുനലൂർ ആർഡിഒയെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. ബോധപൂർവം തോട്ടത്തിൽ തീയിട്ടെന്നാണ് എല്ലാവരുടെയും സംശയം.
കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് തീപിടുത്തം ഉണ്ടായിരുന്നു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തവും സ്ഥാപനത്തെ ദുർബലമാക്കുന്നു.