vd-satheesan-assembly-0810

ലഹരിയില്‍ ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്ന് കഴിയുന്ന അമ്മമാരുടെ നാട‌ായി കേരളം മാറിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലെന്ന് പ്രതിപക്ഷനേതാവ്. കഞ്ചാവിന്റെ കാലം പോയി, സംസ്ഥാനത്ത് രാസലഹരികള്‍ ഒഴുകുകയാണ്. ഈ മാഫിയയെ പുറത്തുകൊണ്ടുവരാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു.  ‌ലഹരിയുടെ വ്യാപനം കേരളത്തിലുണ്ടെന്നും എന്നാല്‍ ഇവിട‌െ മാത്രമുള്ള പ്രശ്നമല്ലെന്ന് മന്ത്രി എം.ബി.രാജേഷിന്റെ മറുപടി. കാര്യഗൗരവത്തോടെ വിഷയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞപോലെ കേരളം ലഹരിയു‌‌ടെ കേന്ദ്രമായി മാറിയി‌ല്ലെന്നും മന്ത്രി അവകാശപ്പെട്ടു.