wall-accident

പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബിന്റെ മതിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഒരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു.

 

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. റൈഫിൾ ക്ലബിന്റെ മതിലിന്റെ മേസ്തിരി പണിക്കെത്തിയ തൊഴിലാളികളാണ് മരിച്ചത്. സമീപത്ത് ജെസിബി ഉപയോഗിച്ചു മണ്ണു നീക്കുന്ന ജോലി നടന്നിരുന്നു. ഇതിനിടെ പ്രകമ്പനത്തെ തുടർന്നു മതിൽ ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്കു വീണു.

ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ വിജയദാസാണ് രക്ഷപെട്ടത്. മരിച്ച രത്തൻ മണ്ഡലിന്റെയും ഗുഡുകുമാറിന്റെയും മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറന്മുള പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY:

Two dead after wall under construction collapses in Pathanamthitta