ksd-earthquake

TOPICS COVERED

വെള്ളരിക്കുണ്ട് താലൂക്കിലാണ് പുലർച്ചെ 1.35 ഓടെ ഭൂചലനവും അസാധാരണ ശബ്‌ദവും ഉണ്ടായത്.  വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീട്ടിലെ പാത്രങ്ങൾ  ഉൾപ്പെടെ കുലുങ്ങിയതോടെ  പലരും വീടിന് പുറത്തേക്കിറങ്ങി ഓടി. 

15 സെക്കൻഡോളം അസാധാരണ ശബ്‌ദവും നാട്ടുകാർ കേട്ടു. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ എവിടെയും നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. 

അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തുണ്ടായ മൂന്ന് ചെറിയ ഭൂകമ്പങ്ങളുടെ പ്രകമ്പനമാകാം ജില്ലയിലുണ്ടാതെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ENGLISH SUMMARY:

A mild earthquake was felt in the hilly regions of Kasaragod district. The tremor and an unusual sound were reported at 1:35 AM in Vellarikundu taluk. The Disaster Management Authority stated that the tremors might be aftershocks of three minor earthquakes west of Lakshadweep in the Arabian Sea.