Film-Associations-in-Kerala-Announce-Strike-from-June1

സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച് സംഘടനകള്‍. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നിര്‍മാതാക്കള്‍, ജനുവരിയില്‍ മാത്രം മലയാള സിനിമയുടെ തിയറ്റര്‍ നഷ്ടം 101 കോടിയെന്ന് വ്യക്തമാക്കി. നിര്‍മാണ ചെലവിന്റെ പകുതിയിലധികം ചെലവിടുന്നത് താരങ്ങളുടെ പ്രതിഫലം നല്‍കാനാണ്. നിര്‍മാതാക്കളെ അവഗണിച്ച് സ്വയം സിനിമ നി‍ര്‍മിക്കുന്ന താരങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കില്ല. ആവശ്യമെങ്കില്‍ താരങ്ങളുടെ പ്രതിഫല കണക്ക് പുറത്ത് വിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികള്‍ വെല്ലുവിളിച്ചു.  

 
ENGLISH SUMMARY:

Film associations in Kerala have announced a strike starting June 1, demanding the removal of the entertainment tax alongside GST. The primary issue raised by the associations is the burden of these taxes on the industry. Producers have strongly criticized the high salaries paid to stars, stating that the loss incurred by the Malayalam film industry in January alone amounted to ₹101 crore. Over half of the production costs are spent on star remuneration.