pathanamthitta-attack-2

പത്തനംതിട്ടയില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ വിവാഹസംഘത്തിന് പൊലീസ് മര്‍ദനം. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്ന സംഘത്തിനാണ് മര്‍ദനമേറ്റത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജീപ്പില്‍ വന്നിറങ്ങിയ ഉടന്‍ പൊലീസ്  ലാത്തിവീശുകയായിരുന്നെന്നും  പൊലീസ് നടപടി എന്തിനെന്ന് ഇപ്പോഴും അറിയില്ലെന്നും മര്‍ദനമേറ്റവര്‍ പറയുന്നു.   

 

അതേസമയം, എട്ടുപേരുടെ സംഘം ബാറില്‍ വന്ന് മദ്യം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയെന്ന് ജീവനക്കാര്‍.  പൊലീസിനെ കണ്ടതോടെ ഈ സംഘം രക്ഷപെട്ടെന്നും ബഹളമുണ്ടാക്കിയത് മണ്ണാറക്കുളഞ്ഞിയിലുള്ള സ്ഥിരം പ്രശ്നക്കാരെന്നും ബാര്‍ ജീവനക്കാരന്‍ പറഞ്ഞു

ENGLISH SUMMARY:

In Pathanamthitta, police allegedly assaulted a wedding group that included women and children near a bus stand. The victims, returning from a wedding, were from Kottayam and faced an unexpected attack. Sithara, a native of Mundakayam, suffered a fractured collarbone due to the lathi charge. The assaulted individuals claim the police attacked them without explanation and remain unaware of the reason behind the action.