ചിരിയില്‍ ചേര്‍ത്ത്, എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരള കാനിന്റെ ഒന്‍പതാം പതിപ്പിന് ലോക കാന്‍സര്‍ ദിനത്തില്‍ തുടക്കം. കാന്‍സറിനെ നേരിട്ടവരുടെയും നേരിടുന്നവരുടെയും മുന്നോട്ടുള്ള യാത്രയില്‍ അവരെ ചിരിയോടെ ചേര്‍ക്കുകയാണ് കേരള കാന്‍. നടന്‍ രമേഷ് പിഷാരടിയാണ് ഇത്തവണ കേരള കാനിന്റെ മുഖമാവുക. 50 ലക്ഷം രൂപയുടെ ചികിൽസാസഹായവുമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സഹകരിക്കും.
ക്യാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിടാം... ചിരിയോടെ അതിജീവിച്ചവരെയും പോരാടുന്നവരെയും ചേര്‍ത്തുനിര്‍ത്താം.... കാന്‍സറിനെ നേരിടുന്നവരുടെയും അവര്‍ക്ക് കൂട്ടായവരുടെയും മുന്നോട്ടുള്ള യാത്രയില്‍ അവരെ ചിരിയോടെ ചേര്‍ത്ത് കേരള കാന്‍ 9–ാം പതിപ്പിന് തുടക്കം.
മലയാളികളുടെ പ്രിയപ്പെട്ട താരം രമേഷ് പിഷാരടിയാണ് ഇത്തവണ കേരള കാനിന്‍റെ മുഖമാകുന്നത്. 50 ലക്ഷം രൂപയുടെ ചികിൽസാസഹായവുമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ദൗത്യത്തോടൊപ്പമുണ്ടാകും.
പ്രതിരോധം,കരുതല്‍,അതിജീവനം,ചികിത്സ എന്നിങ്ങനെ സമൂഹത്തിലാകെ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്‍റെയും കരുതലിന്‍റെയും സന്ദേശം പടര്‍ത്തിയ 8 പതിപ്പുകള്‍ കേരള കാന്‍ പിന്നിട്ടുകഴിഞ്ഞു. ജീവതം കൊണ്ട് കാന്‍സറിനെ ചിരിച്ച് നേരിട്ടവരും അവര്‍ക്ക് താങ്ങായവരും ദൗത്യത്തന്‍റെ ഭാഗമാകും. മുന്‍കാലങ്ങളിലെ പോലെ രോഗനിര്‍ണയ ക്യാമ്പുകളിലും കൂട്ടായ്മകളിലും പങ്കുചേരാനും അവസരം ഒരുക്കും.