നാലാം വയസില്‍ പോളിയോ വന്ന് തളര്‍ന്ന കോഴിക്കോട് പൂനൂര്‍ സ്വദേശി ഷരീഫയ്ക്ക് സുമനസുകളോട് അഭ്യര്‍ഥനയുണ്ട്. പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ ഒരു ഇലക്ട്രിക് വീല്‍ചെയര്‍ വേണം. പഞ്ചായത്തിലടക്കം പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് അന്‍പതാം വയസില്‍ ഇങ്ങനെയൊരു അഭ്യര്‍ഥന.
ഈ ഇരുട്ടിലിരുന്ന് ഷരീഫ മടുത്തു. പുറത്തിറങ്ങണം. കാറ്റും വെളിച്ചവും കൊള്ളണം. ചുറ്റുമുള്ള മനുഷ്യരെ കാണണം. അവരോട് മിണ്ടണം. ഇലക്ട്രിക് വീല്‍ചെയര്‍ ഉണ്ടെങ്കിലേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പുറത്തിറങ്ങാനാകൂ. വല്ലപ്പോഴുമൊരിക്കല്‍ പുറത്തിറങ്ങുന്നത് ആശുപത്രിയില്‍ പോകാനാണ്. പലരോടും വീല്‍ചെയറിന്റ ആവശ്യം പറഞ്ഞെങ്കിലും നടപ്പായില്ലെന്നും അമ്മ നബീസ
അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയി. അമ്മ നബീസയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. സഹോദരനൊപ്പമാണ് ഷെരീഫയുടെ താമസം.