കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായെന്നും ബിജെപി സാന്നിധ്യം പലയിടങ്ങളിലും വർധിച്ചു . താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും വിമര്‍ശനം.വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അതൃപ്തി എന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ ഇന്ന് പൊതുചർച്ച നടക്കും. ഇന്നലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലാണ് പൊതുചർച്ച. ഓരോ ഏരിയ കമ്മിറ്റിയിൽ നിന്നും ഒന്നോ രണ്ടോ പേർ വീതമാണ് പൊതു ചർച്ചയിൽ പങ്കെടുക്കുക.. പാർട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ഇതിന് മറുപടി നൽകും. മുഖ്യമന്ത്രിയും മറുപടി പറഞ്ഞേക്കും . ഇന്നലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിനു ശേഷം ഗ്രൂപ്പ് ചർച്ച മാത്രമാണ് അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻസമയം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.