High court of Kerala

High court of Kerala

പാറമേക്കാവ് , തിരുവമ്പാടി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചെന്ന് ദേവസ്വങ്ങള്‍. ഹൈക്കോടതി അനുമതി നല്‍കിയെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു . വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയാക്കണം. വെള്ളിയാഴ്ച പാറമേക്കാവും ഞായറാഴ്ച തിരുവമ്പാടിയും വെടിക്കെട്ടോടെ വേല ആഘോഷിക്കും. 

 

പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് നേരത്തെ അനുമതി നിഷേധിച്ച് ജില്ലാ അഡീഷനൽ മജിസ്ട്രേട്ട് ഉത്തരവിറക്കിയിരുന്നു. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷയാണ് പൊലീസ്,ഫയർ,റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് പ്രകാരം എഡിഎം നിരസിച്ചത്. തേക്കിൻകാട്ടിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് വെടിക്കെട്ട് നടത്താറുള്ളത്. 

സ്ഫോടകവസ്തു ചട്ടഭേദഗതിയിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രദർശന സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യമില്ലെന്ന ജില്ലാ ഫയർ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി. ജനുവരി 3നാണ് പാറമേക്കാവ് വേല. 5ന് തിരുവമ്പാടി വേലയും നടക്കും.