യുവതി സ്വയം പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂർ കരുവാപ്പടിയിൽ ഒഡീഷക്കാരിയാണ് വീട്ടിൽ പരസഹായമില്ലാതെ പ്രസവിച്ചത്. ആൺ കുഞ്ഞാണ് മരിച്ചത്.
ഒഡീഷക്കാരിയായ 25 കാരിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പ്രസവം . ഭർത്താവ് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് രക്തത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. മൂന്നു വയസുള്ള മൂത്ത കുഞ്ഞ് മാത്രമായിരുന്നു വീട്ടിൽ ഒപ്പമുണ്ടായിരുന്നത്. കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയതും യുവതിയും ഭർത്താവും ചേർന്നായിരുന്നു. ഭർത്താവ് അറിയിച്ച പ്രകാരം പഞ്ചായ ആംഗവും ആശ വർക്കറും ആശുപത്രിയിൽ എത്തിച്ചു.
ഒൻപതു മാസത്തെ വളർച്ച എത്തിയ ആൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. ഒഡീഷക്കാരായ ദമ്പതികൾ ആറു മാസം മുമ്പാണ് ചാലക്കുടിയിൽ കൂലിപണിയ്ക്കായി വന്നത്. ഒറ്റപ്പെട്ട ഇടത്ത് വാടക വീട്ടിലാണ് താമസം. യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .