child-malappuram-died

ജനൽ കട്ടിള ദേഹത്തുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ  കാരാട്ട് പറമ്പിലാണ് സംഭവം. പുളിയക്കോട് സ്വദേശി മുഹ്സിന്‍റെ മകൻ നൂർ അയ്മൻ  ആണ് മരിച്ചത്. കാരാട്ടുപറമ്പിലുള്ള കുഞ്ഞിന്‍റെ മാതാവിന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. 

മഞ്ചേരിയിൽ വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാനിറങ്ങുന്ന സമയത്ത് കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കി. ഈ സമയത്ത് കരച്ചിൽ മാറ്റാനായി വീടിന്‍റെ മുകൾ നിലയിലുള്ള മുത്തച്ഛന്‍റെ അടുത്ത് കുഞ്ഞിനെ ഏൽപിക്കുകയായിരുന്നു.

മുത്തച്ഛന്‍റെ ഒപ്പം കുട്ടി കളിക്കവേയാണ് അപകടം. നിര്‍മാണം നടന്നുക്കൊണ്ടിരിക്കുന്ന വീടിന്‍റെ ചുമരില്‍ ചാരിവച്ചിരുന്ന പഴയ ജനല്‍ കട്ടിളയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

ENGLISH SUMMARY:

A one-and-a-half-year-old tragically dies after a window frame falls on him