കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യുവാവ് വാഹനമിടിച്ച് മരിച്ചു. വടകര കടമ്മേരി സ്വദേശി ടി കെ ആൽവിൻ ആണ് മരിച്ചത്. വാഹനങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആൽവിനെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11:30 ഓടെ മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയ്ക്കായിരുന്നു റീൽസ് ചിത്രീകരണവും തുടർന്നുള്ള അപകടവും നടന്നത്. വാഹനങ്ങള്‍ വേഗത്തില്‍ വന്ന് നിശ്ചിത സ്ഥലത്ത് ബ്രേക്ക് ചെയ്യുന്നതാണ് ചിത്രീകരിച്ചത്. നിശ്ചിത സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ കഴിയാത്തതാണ് അപകടകാരണം.
റോഡില്‍ വാഹനങ്ങളുടെ റീല്‍സ് ചിത്രീകരിക്കുന്നത് നിയമവിരുദ്ധമെന്ന് വടകര ആര്‍ടിഒ. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് ടി.മോഹന്‍ദാസ്. ആത്മഹത്യാപരമായ ചിത്രീകരണമാണ് നടന്നതെന്ന് ആര്‍ടിഒ മനോരമ ന്യൂസിനോട്. വാഹനം ഒാടിച്ചയാളുടെ ലൈസന്‍സ് റദ്ദ്് ചെയ്യാന്‍പോന്ന കുറ്റം ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.