മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന് ഉള്‍പ്പെടെ മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്. അഞ്ചുവട്ടം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിനുനേരെ പ്രവര്‍ത്തകരുടെ കല്ലറിഞ്ഞു.