sealane

TOPICS COVERED

തര്‍ക്കങ്ങള്‍ക്കിടെ,  സീപ്ലെയിൻ മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങി. കൊച്ചി ബോൾഗാട്ടിയില്‍ നിന്ന് നടത്തിയ ആദ്യ പരീക്ഷണ പറക്കൽ വിജയം കണ്ടു. ഇതോടെ പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

സീപ്ലെയിനിന്റെ ആദ്യ പരീക്ഷണ പറക്കൽ രാവിലെ 10 മണിയോടെ മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരം നടപ്പിലാക്കുന്ന പദ്ധതി വിനോദസഞ്ചാരം മേഖലയുടെ വൻ കുതിപ്പിനിടയാക്കുമെന്നും മത്സ്യബന്ധന തൊഴിലാളികൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

മന്ത്രിമാരെയും സംഘത്തെയും കയറ്റി വിമാനം ബോൾഗാട്ടി പാലസിനു ചുറ്റും കറങ്ങി. തുടർന്ന് 10.22ന് കൊച്ചി കായൽ നിന്ന് മാട്ടുപ്പെട്ടി ഡാമിലേക്ക് പുറപ്പെട്ടു. 11:00 മണിയോടെ മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങിയ ജലവിമാനത്തെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന ചെറുവിമാനം ഉൾനാടൻ മലയോര ജല വിനോദസഞ്ചാരത്തിന് പുത്തൻ ഉണർവ് ആകുകയാണ്. പദവി വിജയമായതോടെ ആറുമാസത്തിനുള്ളിൽ കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിനുകൾ എത്തിക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം. 15 സീറ്റ് ഉള്ള ചെറുവിമാനത്തത്തിന് 12,000 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്

ENGLISH SUMMARY:

Seaplane Project Set to Revolutionize Kerala Tourism